Tuesday, December 11, 2007

ക്യാമറക്കണ്ണ്

വിവാഹഫോട്ടോ എടുക്കാന്‍ ചെന്ന ദമ്പതികളെ കസേരകളിലിരുത്തി ഫോട്ടോഗ്രാഫര്‍ ക്യാമറക്കണ്ണിലൂടെ തിരിഞ്ഞും മറിഞ്ഞും നോക്കി.

വരന്‍ ഇരിക്കുന്ന ഭാഗം വല്ലാതെ താഴ്ന്നിരിക്കുന്നു. വരനോട് ഉയര്‍ന്ന് ഇരിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ വളരെ പ്രയാസപ്പെട്ട് ഉയരാന്‍ ശ്രമിച്ചെങ്കിലും ഏതോ കനത്ത ഭാരത്താല്‍ ബന്ധനസ്ഥനായത് പോലെ അയാള്‍ക്ക് ഉയര്‍ന്നിരിക്കാന്‍ കഴിയുന്നില്ല. ഫോട്ടോഗ്രാഫര്‍ തന്നെ അയാളെ ഉയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ, ഭാരം കൊണ്ട് വരന്റെ ഇരിപ്പിടം നിലത്തേക്ക് താഴ്ന്ന് പോയിരുന്നു. അകക്കണ്ണിലൂടെ സസൂക്ഷ്മം വീക്ഷിച്ചപ്പോള്‍ ഫോട്ടോഗ്രഫറ്ക്ക് കാരണം ബോധ്യമായി.

വരന്റെ മടിയില്‍ സ്ത്രീധനത്തുകയുടെ ഭാണ്ഡം

Monday, December 10, 2007

പട്ടാള ഭരണം

ജനാധിപത്യമോ പട്ടാല ഭരണമോ ഇന്ത്യയുടെ ഭാവിക്ക് നല്ലത്. അതായിരുന്നു തര്‍ക്കവിഷയം. ജനാധിപത്യമാണ് നല്ലെതെന്ന് ശക്തിയായി വാദിച്ചത് ഞാനാണ്‍. തര്‍ക്കം മൂത്ത് അടിപിടിയില്‍ കലാശിക്കുമെന്ന ഘട്ടത്തിലായി.

അപ്പോഴാണ്‍, പട്ടാളത്തില്‍ നിന്ന് ആയിടെ ലീവില്‍ വന്ന എന്റെ അച്ചന്‍ ചെവിക്ക് പിടിച്ച് വലിച്ച് എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.

^^^^^^^^
അഭ്യാസം

ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കുന്ന മകനെ ഇത്തിരി മലയാളം പഠിപ്പിക്കണമെന്ന് അച്ചന്‌ വല്ലാത്ത ആശ. മലയാളം തീരെ വേണ്ടെന്ന് മമ്മിക്ക്‌ വാശി.

ത്രിശങ്കുസ്വര്‍ഗ്ഗത്തിലായ കുട്ടി അവന്റെ ബുക്കില്‍ ഇങ്ങനെ എഴുതി.