പട്ടാള ഭരണം
ജനാധിപത്യമോ പട്ടാല ഭരണമോ ഇന്ത്യയുടെ ഭാവിക്ക് നല്ലത്. അതായിരുന്നു തര്‍ക്കവിഷയം. ജനാധിപത്യമാണ് നല്ലെതെന്ന് ശക്തിയായി വാദിച്ചത് ഞാനാണ്‍. തര്‍ക്കം മൂത്ത് അടിപിടിയില്‍ കലാശിക്കുമെന്ന ഘട്ടത്തിലായി.
അപ്പോഴാണ്‍, പട്ടാളത്തില്‍ നിന്ന് ആയിടെ ലീവില്‍ വന്ന എന്റെ അച്ചന്‍ ചെവിക്ക് പിടിച്ച് വലിച്ച് എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.
^^^^^^^^
3 comments:
Pattaalamo, Bharanamo, Achano, Usmaanteyo kaaryamoarthalla enikku dhukkam. Pinneyo? Aa cheviyude kaaryam
ഉസ്‌മാന്‍ ജീ...
അതെ പ്രവാസഭൂമിയിലെ മികച്ച ചില എഴുത്തുകാരില്‍ ഒരാളാണ് ഉസ്‌മാന്‍ ഇരുമ്പുഴി.
പ്രവാസത്തിന്റെ യാത്ഥാര്‍ഥ്യങ്ങള്‍ അക്ഷരങ്ങളിലൂടെ പ്രവാസത്തിനുമപ്പുറത്തേക്ക് എത്തിച്ച ഉസ്‌മാന്‍ ഇരുമ്പുഴിയുടെ കഥകള്‍ ഏതൊരു പ്രവാസിക്കും മനസ്സിലാക്കാന്‍ കഴിയുന്ന ലളിത ഭാഷയാല്‍ സമ്പന്നമാക്കിയിരിക്കുന്നു...
ബ്ലോഗ്ഗിലേക്ക്...സസന്തോഷം സ്വാഗതം...
പത്രമാധ്യമങ്ങളിലൂടെ വയിച്ചറിഞ്ഞ പ്രവാസ കഥകള്‍
ഒട്ടനവധി പുസ്‌തകങ്ങള്‍... അങ്ങിനെ തുടരുന്നു
മീഡിയായില്‍ സ്ഥിരമായി എഴുതുന്ന ഉസ്‌മാന്‍ ഇരുമ്പുഴിയുടെ ബ്ലോഗ്ഗിലേക്കുള്ള വരവ് തീര്‍ച്ചയായും പുതുതലമുറയിലെ മറ്റ് പ്രവാസി ബ്ലോഗ്ഗേര്‍സ്സിന് നല്ലൊരു പ്രോത്‌സാഹനമാക്കുമെന്നതില്‍ സംശയമില്ല....
എല്ലാ ഭാവുകങ്ങളും..ഒപ്പം പ്രാര്‍ത്ഥനകളും
നന്‍മകള്‍ നേരുന്നു
ബൂലോകത്തേക്ക്
സ്വാഗതം!
ചെവികള്‍
അതു ചിലര്‍ക്കു മുഖത്തിന്റെ അതിര്‍ത്തിക്കല്ലുകള്‍
മറ്റു ചിലര്‍ക്ക് കണ്ണട താങ്ങിനിറുത്താനുള്ള ആണികള്‍
ചിലര്‍ക്കുമാത്രം കേള്‍ക്കനുള്ളതും...
അതുകൊണ്ട് ചെവിയില്‍ പിടിച്ച് വലിക്കരുത്.
Post a Comment