Monday, December 24, 2007

അഡിക്റ്റ്

എന്റെ വീട് ഒരു കുന്നിന്റെ നെറുകയിലാണ്. വളഞ്ഞ് പുളഞ്ഞ് പോകുന്ന പാത അവസാനിക്കുന്നിടത്ത് മൊട്ടക്കുന്ന്. തീനാമ്പുകള്‍ നക്കിയ ഉണങ്ങിയ കുറ്റിച്ചെടികള്‍ മാത്രം. ദാഹജലം ഞങ്ങളെ എന്നു, അലട്ടുന്ന ഒരു പ്രശ്നമാണ്. വെള്ളംകുടിക്കാന്‍ ഞാന്‍ കുന്നിറങ്ങി താഴ്വരയിലെത്തും. വെള്ളം കുടിച്ച് കുത്തനെയുള്ള പാത ചവിട്ടി കുന്നിന്‍ മുകളിലുള്ള എന്റെ വീട്ടിലെത്തുമ്പോഴേക്കും ഞാന്‍ വീണ്ടും ദാഹാര്‍ത്തനായിരിക്കും. ദാഹം തീര്‍ക്കാന്‍ വീണ്ടും കുന്നിറങ്ങുന്നു. ഈ ചക്രികചലനം ഒരനിവാര്യതയായിരിക്കുന്നു എനിക്കിപ്പോള്‍.

പക്ഷെ, ഞാന്‍ വെള്ളത്തിന് അഡിക്റ്റ് ആണെന്ന് നിങ്ങളെന്നെ കുറ്റപ്പെടുത്തുന്നതെന്തിന്.

---------------------------
ഉസ്മാന്‍ ഇരുമ്പുഴി

1 comment:

അലി said...

നല്ല വരികള്‍
അഭിനന്ദനങ്ങള്‍!