Tuesday, December 11, 2007

ദിനചര്യ

ദുര്‍മേദസ്സ് പിടിച്ച ഞങ്ങളുടെ ഓഫീസര്‍ക്ക് അയാളുടേതായ ദിനചര്യ ഉണ്ട്.

രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ഒരു കിലോമീറ്റര്‍ നടത്തം.

ഏഴ്മണി മുതല്‍ എട്ടുമണിവരെ യോഗഭ്യാസം, പിന്നെ എണ്ണതേച്ചു കുളി, വിസ്തരിച്ചുള്ള് പ്രാതല്‍.

പത്ത് മണിക്ക് ഓഫീസില്‍ വരുന്ന ഞങ്ങളുടെ മേഷാവി അഞ്ചു മണിക്ക് പ്യൂണ്‍ തട്ടിയുണര്‍ത്തുന്നത് വരെ സുഖമായി ഉറങ്ങുന്നു.

1 comment:

അലി said...

മൂപ്പര്‍ക്ക് രാത്രീലെന്താ പണീ?