Monday, December 24, 2007

യാത്രാമൊഴി

അയാളുറ്റെ അവധിക്ക് വിരാമമായി.

നാടിന്റെ നനഞ്ഞ മണ്ണിലേക്ക് എത്ര വേഗത്തിലാണ് ദിവസഫലങ്ങള്‍ കൊഴിഞ്ഞ് വീണത്.

വീണ്ടും മണല്‍ പരപ്പിന്റെ പൊള്ളുന്ന യഥാര്‍ത്യത്തിലേക്ക്. ഇഴഞ്ഞ് നീങ്ങുന്ന വര്‍ഷങ്ങളുടെ ഇടവേളകളിലേക്ക്.

മൂന്ന് വയസ്സുകാരിയായ മകളോട് യാത്രപറയവേ അയാള്‍ ചോദിച്ചു. “അടുത്ത പ്രാവശ്യം ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ മോള്‍ക്ക് ഉപ്പ എന്താണ് കൊണ്ട് വരേണ്ടത്”.

“എന്നും കാണാന്‍ പറ്റുന്ന ഒരു ഉപ്പയെ കൊണ്ടുവന്നാല്‍ മതി”

അവളുടെ വാക്കുകളുടെ മുല്‍മുനയേറ്റ് അയാള്‍ പിറ്റഞ്ഞു. പിന്നെ, ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട ഒരു തടവ്പുള്ളിയെപ്പോലെ അയാള്‍ വീട്ടില്‍നിന്നിറങ്ങി.

-----------------------
ഉസ്മാന്‍ ഇരുമ്പുഴി

9 comments:

അലി said...

ഇതു കഥയല്ല!
ജീവിതം.

ഏ.ആര്‍. നജീം said...

ഓരോ പ്രവാസിയും വര്‍ഷത്തിലോ രണ്ട് വര്‍ഷം കൂടുമ്പോഴോ കാണുന്ന അല്ലെങ്കില്‍ അനുഭവിക്കുന്ന ചിത്രം..!!

സീത said...

കളങ്കമില്ലാത്ത പിള്ളമനസ്സ് എന്നും ഒരു കണ്ണാടി തന്നെയാണ്. പ്രവാസ ജീവിതത്തിന്റെ എല്ലാ തീഷ്ണതയും പ്രതിഫലിപ്പിക്കാന്‍ ആ ഒറ്റ വാചകം തന്നെ ധാരാളം

umbachy said...

mbuഉസ്മാന്‍ക്കാ,
കഥകള്‍ വായിച്ചു,
ബ്ലോഗിലും കാണുന്നതില്‍ ആഹ്ലാദം

Gopan | ഗോപന്‍ said...

ഉസ്മാന്‍ മാഷേ
നിങ്ങളുടെ വരികള്‍ക്ക് പ്രവാസികളുടെ മനസ്സിന്‍റെ നനവ്‌..പ്രിയപെട്ടവരെ പിരിഞ്ഞു മരുഭൂമിയില്‍ ജോലിചെയ്തു നരകതുല്യമായ വിരഹവും പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത മനോവ്യഥകളും പേറി മെഷിനുകളെപ്പോലെ ജീവിക്കേണ്ടി വരുമ്പോള്‍ .. സ്നേഹവും നിഷ്കളങ്കതയും മാത്രം അറിയുന്ന മകളോടെന്തു ചൊല്ലി പിരിയും എന്ന ഒരു പിതാവിന്‍റെ നിസ്സഹായാവസ്ഥ ..വളരെ ഹൃദയ സ്പര്‍ശിയായി
സസ്നേഹം
ഗോപന്‍

രസികന്‍ said...

ഉസ്മാൻ മാഷെ ഇവിടെ എത്തിപ്പെടാൻ വൈകിയത് താങ്കളുടെ ബ്ലോഗിന്നെ പറ്റി അറിയാൻ വൈകിയത്കൊണ്ട് മാത്രമാണ്
ഒരു പ്രവാസിയുടെ മകനായ ഞാൻ എന്നും കാണാൻ പറ്റുന്ന ഉപ്പയെ കാത്തിരുന്നത് ഓർത്തു പോയി

C.K.Samad said...

ഒരിക്കലും ഇന്ത്യ വിട്ടുള്ള ഒരു ജീവിതം ഞാന്‍ മനസ്സില്‍ കണ്ടിരുന്നില്ല. എല്ലാം വളരെ യാദ്ര്ശ്ചികം, ഇപ്പോള്‍ ഞാനും ഒരു വിദേശിയായി...കുറച്ചു കാല ത്തെക്കെങ്കിലും...ഉസ്മാന്കയുടെ സൃഷ്ടികള്‍ വായിക്കാറുണ്ട്. ബ്ലോഗര്‍മാരുടെ ലോകത്ത് കണ്ടതിന്ന്‍ ആശംസകള്‍....

Junaid said...

മുറിവേല്പിക്കുന്ന കുഞ്ഞു വാക്കുകൾ...
“എന്നും കാണാന്‍ പറ്റുന്ന ഒരു ഉപ്പയെ കൊണ്ടുവന്നാല്‍ മതി”

asrus irumbuzhi said...

വിരഹം അത് ഒരു കുളിര്‍മയാണ് ..
എന്നും മനസ്സിനെ നാടിനോട് ഇണക്കിവെക്കുന്ന
നെര്‍മല്യംമാണ്...എങ്കിലും നെഞ്ജിനക്കതൊരു
തരി തരിപ്പ്....
regards
asrus
http://asrusworld.blogspot.com