ഒരു കാര്യത്തിലും ആരെയും ആശ്രയിക്കാതിരിക്കുക, അതായിരുന്നു ജീവിതത്തിലെ അയാളുടെ തത്വശാസ്ത്രം.
മരണത്തിലും ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
അതുകൊണ്ടാണല്ലോ, സ്വയം ഖബര്‍ കുഴിച്ച്, മൂന്ന് കഷ്ണം വെളുത്ത ശീലയില്‍ സ്വന്തം ദേഹം പൊതിഞ്ഞ്, താടിയെല്ല് തലയടക്കം ഒരു ശീലകൊണ്ട് കെട്ടി, നാസാരന്ധ്രങ്ങളില്‍ പഞ്ഞിതിരുകി, കണ്ണുകള്‍ തിരുമ്മിയടച്ച്, പടിഞ്ഞാറേക്ക് തല ചെരിച്ച് വെച്ച് അയാള്‍ മരണത്തെ കാത്തു കിടന്നത്.
പള്ളിക്കാട്ടിലെ പൊള്ളുന്ന ചൂടില്‍ മ്ര്ഹ്തിയുടെ കാലൊച്ചക്ക് കാതോര്‍ക്കവേ അയാള്‍ മോഹിച്ചു. മണ്ണിട്ടുമൂടുവാന്‍ ആരെങ്കിലും ഈ വഴി വന്നെങ്കില്‍.!!
----------------------
ഉസ്മന്‍ ഇരുമ്പുഴി
Monday, December 24, 2007
Subscribe to:
Post Comments (Atom)
2 comments:
ആരെങ്കിലും ഈവഴി വന്നിരുന്നെങ്കില്‍!
ഈ മനോഹരമായ കഥകള്‍ക്കു കമന്റിട്ടിരുന്നെങ്കില്‍!
ഉസ്മാന് ,
അര്‍ത്ഥവത്തായത് :)
Post a Comment