Tuesday, December 11, 2007

നാഗമ്മയുടെ വിധി

ചൂലുകള്‍ വില്‍ക്കുകായായിരുന്നു നാഗമ്മയുടെ ജോലി. തെരുവുകള്‍ തോറും വിളിച്ചുപറഞ്ഞ് സന്ധ്യവരെ അലയും.

അന്ന് എല്ലാ ചൂലുകളും അവള്‍ വിറ്റഴിച്ചു. ഒഴിന്ഞ്ഞ കുട്ടയും നിറഞ്ഞ മടിശീലയുമായി അവള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയില്‍ വച്ച് അവളുടെ എല്ലാസമ്പാദ്യവും തട്ടിപ്പറിച്ച് ഒരാള്‍ കടന്ന് കളഞ്ഞു.

പ്രതിരോധിക്കാന്‍ ഒരു ചൂലുപോലും കയ്യില്‍ ഇല്ലത്തിന്‍ ആ ദിവസത്തെ അവള്‍ ശപിച്ചു.

8 comments:

ശ്രീ said...

നല്ല കഥ!

:)

സുല്‍ |Sul said...

ബൂലോഗത്തേക്ക് സ്വാഗതം.

കഥകള്‍ നന്നായിരിക്കുന്നു.

-സുല്‍

Areekkodan | അരീക്കോടന്‍ said...

ഇത്‌ ഒന്നാന്തരം ഉസ്മാങ്കഥ തന്നെ!!!

കുഞ്ഞന്‍ said...

ഹഹ.. പാവം നാഗമ്മ..!

അലി said...

ഫ! ചൂലേ...
എന്നെങ്കിലും വിളിക്കാമായിരുന്നു.

ശെഫി said...

ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം,

കൂടുതല്‍ പ്രതീക്ഷിക്കുന്നു

narikkunnan said...

ഉസ്മാന്‍ കാ

പ്രവാസിമലയാളികളിലെ ഒഴിച്ച്കൂടാനാവാത്ത നിറസാന്നിദ്ധ്യമായ താങ്കളുടെ ബ്ലോഗിലേക്കുള്ള വരവ് എന്നെ സന്തോഷിപ്പിക്കുന്നു. പ്രവാസത്തിന്റെ ചിരിയും കണ്ണീരും തൂലികയിലൂടെ തികച്ചും ലളിതമായി സ്വതസിദ്ധമായ ശൈലിയില്‍ ആവിശ്കരിക്കുന്ന താങ്കള്ക്ക് ഈ ഭൂലോകത്തേക്ക് സ്വാഗതം.

കഥകള്‍ നന്നായിരിക്കുന്നു. പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു.

-->നാക്<--

തറവാടി said...

:)